ആർ ജെ സിന്ധുവിന് യാത്രയയപ്പ് നൽകി

ആർ ജെ സിന്ധുവിന് യാത്രയയപ്പ് നൽകി

ദുബായ്: കുടുംബ സമേതം ഓസ്ട്രേലിയയിലേക്ക് താമസം മാറുന്ന പ്രമുഖ മാധ്യമ പ്രവർത്തകയും ഒന്നര പതിറ്റാണ്ടായി യു.ഏ.ഇ യിലെ മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യവുമായ ആർ.ജെ സിന്ധു ബിജുവിന് മീഡിയ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. ദുബായ് മറീനയിലെ D3 യാട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ.

അഡ്വർടൈസിംഗ് കമ്പനിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിന്ധു തുടർന്ന് കൈരളി ടി. വി , ജീവൻ ടി. വി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചതിനു ശേഷം 2003 ൽ റേഡിയോ ഏഷ്യ എ.എമ്മിലൂടെയാണ് റേഡിയോ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദുബായ് ഗവണ്മെന്റിനു കീഴിലുള്ള ഹിറ്റ്‌ 96.7 എഫ് എമ്മിലേക്ക് മാറിയ സിന്ധു 14 വർഷത്തോളം അവിടെ വാർത്താ അവതാരക ആയും ആർ.ജെ ആയും ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടി. ഏറ്റവും ദൈർഘ്യമേറിയ റേഡിയോ ഷോ അവതരിപ്പിച്ചത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഇവർ കരസ്തമാക്കിയിട്ടുണ്ട്.

പരിപാടിയിൽ സ്നേഹസൂചകമായി മീഡിയ സുഹൃത്തുക്കൾ ചേർന്ന് സിന്ധുവിന് ഉപഹാരങ്ങൾ കൈമാറി. സീനിയർ ബിസിനസ്‌ എഡിറ്റർ ഭാസ്കർ രാജ്, ഗൾഫ് ന്യൂസ്‌ റിപ്പോർട്ടർ സജില ശശീന്ദ്രൻ, ജയ്‌ഹിന്ദ്‌ ടി വി മിഡിൽ ഈസ്റ്റ് മേധാവി എൽവിസ് ചുമ്മാർ, D3 യാട്ട് കമ്പനി സി.ഇ.ഒ ഷമീർ അലി, ആഡ് ആൻഡ് എം അഡ്വർടൈസിങ്‌ എം ഡി റഷീദ്‌ മട്ടന്നൂർ, മാധ്യമപ്രവർത്തകരായ രമേഷ് പയ്യന്നൂർ, അനൂപ് കീച്ചേരി, ആർ ജെ ഡയോൺ, ആർ ജെ അലീസ, ആർ ജെ അക്ഷയ്, ആർ ജെ അഞ്ജന, ജോഷ്വാ സെബാസ്റ്റ്യൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഭർത്താവ് ബിജു ഇട്ടിരയും സിന്ധുവിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.