കൊല്ലം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ ലോകത്തെ നടുക്കുന്ന കൊടും കുറ്റവാളിയായുള്ള സൂരജിന്റെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. ഉത്ര കൊലപാതകക്കേസില്‍ സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിന്റെ വെളിപ്പെടുത്തല്‍ സമൂഹമനസാക്ഷിയെ തന്നെ വേദനിപ്പിക്കുന്നതായിരുന്നു. ചാവരുകാവ് സുരേഷിന്റെ പക്കല്‍ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.
തന്റെ കയ്യില്‍ നിന്ന് വാങ്ങിയ പെണ്‍മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് കൊലപാതകം നടത്തിയത് എന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നുപോയി. ഉത്ര മരിച്ച വിവരം അറിഞ്ഞപ്പോള്‍ സൂരജിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചാണ് ഭാര്യ മരിച്ചെന്ന് അറിയിച്ചതെന്നും സുരേഷ് വെളിപ്പെടുത്തുന്നുണ്ട്.
'മാനസികവളര്‍ച്ചയില്ലാത്ത ഭാര്യക്കൊപ്പം ജീവിക്കാന്‍ വയ്യ. അതിനാലാണ് കൊലപ്പെടുത്തിയതെന്ന്' സൂരജ് പറഞ്ഞുവെന്നാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍.
മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ചോദിച്ചപ്പോള്‍ സൂരജ് ഒന്നും മിണ്ടിയില്ല. കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പ ദോഷമായി എല്ലാവരും കരുതിക്കോളുമെന്നുമാണ് സൂരജ് പറഞ്ഞത്. സൂരജ് കേസില്‍പ്പെട്ടാല്‍ താനും ജയിലിലാകുമെന്ന് പറഞ്ഞിരുന്നുവെന്നും സുരേഷ് പറയുന്നു. കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കാമെന്ന് മകള്‍ പറഞ്ഞു. എന്നാല്‍ അന്ന് അതിനുള്ള ധൈര്യം സുരേഷിനുണ്ടായിരുന്നില്ല.
സ്വന്തം ഭാര്യയെ ഒരു ദാക്ഷിണ്യവും കൂടാതെ ക്രൂരമായി കൊലപ്പെടുത്തിയ സൂരജിന്റെ ന്യായവാദങ്ങള്‍ കോടതിക്കോ സമൂഹത്തിനോ അംഗീകരിക്കാന്‍ കഴിയുന്നതിലപ്പുറം ആയിരുന്നു.
2020 ഫെബ്രുവരി 12നാണ് സൂരജ് ആദ്യമായി വിളിച്ചു പരിചയപ്പെടുന്നത്. പിന്നീട് ചാത്തന്നൂരില്‍ വെച്ച് നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26ന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി.
മാര്‍ച്ച് 21ന് സൂരജ് വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. പിന്നീട് ഉത്ര മരിച്ചതിന് ശേഷം മാത്രമാണ് സൂരജ് വിളിച്ചത്. കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ഓര്‍മ്മിപ്പിക്കാനാണ് സൂരജ് വിളിച്ചതെന്നും സുരേഷ് പറഞ്ഞു.
2020 മേയ് ആറിനാണ് ഉത്ര പാമ്പ് കടിയേറ്റു മരിച്ചത്. സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോള്‍ തന്റെ ശ്രമം പരാജയപ്പെട്ടതിനെ തുടരുന്ന് മറ്റൊരു കൊലപാതകത്തിന് ആസൂത്രണം മെനയുകയായിരുന്നു. ഭാര്യയെ ഒരു നിര്‍ദാക്ഷിണ്യവും കൂടാതെ നിഷ്ടൂരം കൊലപ്പെടുത്താന്‍ കഴിയുംവിധം ക്രൂരനായിരുന്നു സൂരജ്. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആസൂത്രണങ്ങള്‍ മെനഞ്ഞ് മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
'തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസെന്നാണ്' ഉത്ര വധക്കേസിനെ കൊല്ലം റൂറല്‍ എസ്.പി.യായിരുന്ന ഹരിശങ്കര്‍ വിശേഷിപ്പിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.