ഇന്ധന വിലയില്‍ ഇന്നും വര്‍ധന; 20 ദിവസത്തിനിടെ ഡീസലിന് കൂടിയത് അഞ്ച് രൂപയിലേറെ

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; 20 ദിവസത്തിനിടെ ഡീസലിന് കൂടിയത് അഞ്ച് രൂപയിലേറെ

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ 20 ദിവസത്തിനിടെ ഡീസലിന് കൂടിയത് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാല്‍പത്തിനാല് പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 10 പൈസയും, ഡീസലിന് 98 രൂപ 74 പൈസയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 107.05 രൂപയും, ഡീസലിന് 100.57 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും, ഡീസലിന് 98 രൂപ 89 പൈസയുമാണ് ഇന്നത്തെ നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.