കാറിൽ കഞ്ചാവ് കടത്ത്; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

കാറിൽ കഞ്ചാവ് കടത്ത്; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കാറിൽ കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. നല്ലളം സ്വദേശികളായ അരീക്കാട് ഹസന്‍ഭായ് വില്ലയില്‍ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പൊലീസ് പിന്തുടരുന്നതിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച്‌ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നുപേരെ പിടികൂടി എന്നാൽ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അയാളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം കോഴിക്കോട് ലഹരി വേട്ട ഇപ്പോൾ പതിവ് സംഭവം ആയി മാറിയിരിക്കുകയാണ്. മിക്ക കേസുകളിലും യുവാക്കളാണ് പ്രതികള്‍. സ്ത്രീകളും കഞ്ചാവ് കടത്ത് സംഘങ്ങളില്‍ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ കാറില്‍ കഞ്ചാവ് കടത്തുമ്പോൾ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികള്‍ കരുതുന്നത്.

എന്നാല്‍ രഹസ്യവിവരത്തെ തുടര്‍ന്നാണ് പല ലഹരി കടത്തും പൊലീസ് പിടികൂടുന്നു എന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കാറുണ്ട്. പ്രതികളെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.