തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ. വൈകുന്നേരം മൂന്നിനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അധ്യക്ഷ.
എൺപത് സിനിമകൾ അവാർഡിന് മത്സരിച്ചപ്പോൾ അന്തിമപട്ടികയിൽ എത്തിയത് 30 ചിത്രങ്ങളാണ്. വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഭാരതപ്പുഴ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.
ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡിന് മത്സരിക്കാൻ പട്ടികയിൽ മുന്നിലുള്ളത്.
ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്.
എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. എട്ടുതവണ ദേശീയ പുരസ്കാരം നേടിയ കന്നഡ സംവിധായകൻ പി. ശേഷാദ്രിയും സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയസമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരാണ്. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെയും അംഗങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.