ആറുമാസം മുന്‍പ് മരിച്ച കണ്ടക്ടറെ 'സ്ഥലംമാറ്റി' കെഎസ്ആര്‍ടിസിയുടെ ഉത്തരവ്

ആറുമാസം മുന്‍പ് മരിച്ച കണ്ടക്ടറെ 'സ്ഥലംമാറ്റി' കെഎസ്ആര്‍ടിസിയുടെ ഉത്തരവ്

ചേര്‍ത്തല: ആറ് മാസം മുന്‍പ് മരിച്ച കണ്ടക്ടറെ സ്ഥലം മാറ്റി കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്മാന്റെ (36) പേരിലാണ് സ്ഥലം മാറ്റ ഉത്തരവ്.

ചേര്‍ത്തലയില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ സാങ്കേതിക പിഴവാണ് ഉത്തരവിന് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.