സാരഥി കുവൈറ്റ് വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി

 സാരഥി കുവൈറ്റ്  വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി

കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് ഗുരുദർശന വേദിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ വിവിധ മേഖലകളിൽ കുട്ടികൾക്ക് വിദ്യാരംഭം നൽകുന്നതിനു് തുടക്കം കുറിച്ചു.  ക്രൂരതയുടെ മുഖമായ മഹിഷാസുരനെ ദുർഗ്ഗാദേവി നിഗ്രഹിഹിച്ചതിൻ്റെ വിജയദിനമായി ആഘോഷിക്കുന്ന ദിവസമാണ് വിജയദശമി ദിനം. തിന്മയുടെ മേൽ നന്മ കൈവരിച്ച ഈ വിജയ ദിനം വിദ്യാരംഭം കുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിനമായി കണക്കാക്കുന്നു.

അജയകുമാർ, ബൊബിന സിജു, സുധിന സലിംകുമാർ, വിനീഷ് വിശ്വം, ശ്രീലേഖ സന്തോഷ് എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി.  സാരഥി വൈസ് പ്രസിഡൻ്റ് ജയകുമാർ എൻ.എസ്, ജന. സെക്രട്ടറി ബിജു സി.വി, ഗുരുദർശന വേദി ചീഫ് കോർഡിനേറ്റർ വിനീഷ് വിശ്വം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.