കനത്ത മഴ: കോളേജുകള്‍ നാളെ തുറക്കില്ല; ബുധനാഴ്ചയിലേക്ക് നീട്ടി

കനത്ത മഴ: കോളേജുകള്‍ നാളെ തുറക്കില്ല; ബുധനാഴ്ചയിലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കില്ല. പ്രളയ സാഹചര്യം കണക്കിലെടുത്താണ് കോളേജുകൾ ​ പൂര്‍ണ തോതില്‍ തുറക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടിയത്.

തീവ്ര മഴയെ തുടര്‍ന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്ലാസുകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

അതേസമയം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ദുരന്തനിവാരണത്തിന് കരസേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ വകുപ്പുമേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.