ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ - രമേശ് ചെന്നിത്തല

ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ - രമേശ് ചെന്നിത്തല

ശിവശങ്കരന്റെ അറസ്റ്റോടെ പ്രതിപക്ഷമുന്നയിച്ച  ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു.

തിരുവനന്തപുരം:  സ്വര്‍ണ്ണക്കളളക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള എല്ലാ തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം  മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന്്    ശിവശങ്കരന്റെ അറസ്‌റ്റോട് കൂടി   വ്യക്തമായിരിക്കുന്നതായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   ശിവശങ്കരന്‍ ഒരു  രോഗ ലക്ഷണം മാത്രമാണ്.  രോഗം മുഖ്യമന്ത്രിയാണ്.   മുഖ്യമന്ത്രിയാണ് അഴിമതിക്കാരന്‍ എന്ന് തെളിഞ്ഞിരിക്കുകയാണ്്.  ഈ അറസ്റ്റോട് കൂടി പ്രതിപക്ഷം  ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതപരമാണെന്നും തെളിഞ്ഞിരിക്കുകയാണ്.  ഇനി മുഖ്യമന്ത്രിയേയാണ് ചോദ്യം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കരന്‍ ചെയ്ത് കൂട്ടിയ അഴിമതികള്‍ ഓരോന്നോരോന്നായി പുറത്ത്  വരാന്‍ പോവുകയാണ്.  സ്പ്രിംഗ്‌ളര്‍ അടക്കമുളള അഴിമതികള്‍ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നപ്പോള്‍  അന്ന് തങ്ങളെ  മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നു.  ഇതിലെല്ലാം ഒന്നാം  പ്രതി കേരളാ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനുള്ള   ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടുകഴിഞ്ഞു.  നാലര  വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ  ഇ ഡി അറസ്റ്റ് ചെയ്തതോടെ ഒരോ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെ്  ജനങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.  എം എല്‍ എ മാര്‍ക്കു പോലും പ്രവേശനമില്ലാത്ത  അവസ്ഥയാണ് മുഖ്യമന്ത്രിയുടെ  ഓഫീസിലുണ്ടായിരുന്നത്, അവിടെ എല്ലാ കള്ളക്കടത്തുകാര്‍ക്കും കയറി ഇറങ്ങി വിലസാനുള്ള അവസരം കൊടുക്കുകയാണ് ചെയ്തത്.

നാണം കെടാതെ ഇനിയെങ്കിലും മുഖ്യമന്ത്രി  രാജിവച്ചു പോവുകയാണ് നല്ലത്.  ശിവശങ്കരനെ തുടക്കം മുതല്‍ ന്യായീകരിച്ച  മുഖ്യമന്ത്രിക്ക് ഇതോടെ  കേരള ജനതയുടെ മുന്നില്‍ പറയാന്‍ ഒരു  ന്യായീകരണവും ബാക്കിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.  മുഖ്യമന്ത്രിയുടെ  നാവും ഹൃദയവും ശിവശങ്കരന്‍ ആയിരുന്നു.  സ്പ്രിംഗ്‌ളര്‍ മുതല്‍ എല്ലാ അഴിമതിക്കും തുടക്കമുണ്ടായത് മുഖ്യമന്ത്രിയുെട ഓഫീസില്‍ നിന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ്   അഴിമതികള്‍ ഓരോന്നായി അരങ്ങേറിയത്. ശിവശങ്കരന്‍ നടത്തിയ അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്.  സ്വര്‍ണ്ണക്കള്ളടത്ത് കേസിലെ എല്ലാ പ്രതികളെയും രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ഇനിയും നാണം കെട്ട് മുഖ്യമന്ത്രി ആ സ്ഥാനത്ത് പിടിച്ച്   തൂങ്ങാതെ രാജി  വച്ച് നിയമത്തിന്  കീഴടങ്ങുകയാണ്  വേണ്ടത്.   ഇതു പോലെ അപമാനിതനായ ഒരു മുഖ്യമന്ത്രിയെ കേരളത്തിന്റെ ചരിത്രത്തില്‍  നമുക്ക് കാണാന്‍ കഴിയില്ല. കൂടുതല്‍ അപമാനം ഏറ്റ് വാങ്ങുന്നതിന് മുമ്പ് ഈ സ്ഥാനം രാജി വച്ചൊഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും രമേശ്  ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.