മാലി: എതിരില്ലാത്ത മൂന്ന് ഗോളിന് നേപ്പാളിനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് സാഫ് കപ്പ്. ഫൈനലില്‍ നായകന്‍ സുനില്‍ ഛേത്രി, മധ്യനിര താരം സുരേഷ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇതോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 80 ആയി. ഗോള്‍ നേട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പമാണ് നിലവില്‍ ഛേത്രിയുടെ സ്ഥാനം.
മല്‍സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്ന് ഗോളും. 90-ാം മിനിറ്റിലാണ് പകരക്കാരനായി എത്തിയ സഹല്‍ ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ നേപ്പാള്‍ പ്രതിരോധം ശക്തമായി തീര്‍ത്തതോടെ ഇന്ത്യയ്ക്ക് ഗോളടിക്കാനായില്ല. മന്‍വീറും ഛേത്രിയുമെല്ലാം ആക്രമിച്ച് കളിച്ചെങ്കിലും നേപ്പാള്‍ പ്രതിരോധം അതിനെയെല്ലാം നേരിട്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ പുതിയ തന്ത്രമാണ് ഗ്രൗണ്ടില്‍ പരീക്ഷിച്ചത്. ഇരുവശങ്ങളിലൂടെയും ആക്രമിച്ച് കളിച്ച് നേപ്പാള്‍ ബോക്സിലേക്ക് പരമാവധി പന്തെത്തിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. 49-ാം മിനിട്ടില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.
ഛേത്രിയുടെ ഗോളിന് പിന്നാലെ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സുരേഷ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. യാസിറിന്റെ ക്രോസ് സ്വീകരിച്ച സുരേഷ് പന്ത് അനായാസം നേപ്പാള്‍ വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു.
ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട കിരീടം ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ തിരിച്ചുപിടിച്ചു. 2019-ല്‍ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.