ഒട്ടലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബത്തില്‍ ഇനി ആരുമില്ല; ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ആറു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഒട്ടലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബത്തില്‍ ഇനി ആരുമില്ല; ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ആറു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്‍ (47), മക്കളായ സ്‌നേഹ (13), സാന്ദ്ര (9) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മറ്റൊരു മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ ലഭിച്ചിരുന്നു.

ഇന്നലെ രാവിലെയാണ് കോട്ടയം മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് കുന്നിന്‍പ്രദേശത്തെ മാര്‍ട്ടിന്റെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ വീട് ഒന്നാകെ ഒലിച്ചു പോയി. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.

കൂട്ടിക്കലില്‍ ഇന്ന് എട്ടു പേരുടെ മൃതദേഹം ലഭിച്ചത്. ഇതോടെ ആകെ മരണം 11 ആയി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.