തിരുവനന്തപുരം: കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് വ്യക്തമാക്കി ജല കമ്മിഷൻ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി മെനോഷ്. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും കേന്ദ്ര ജല കമ്മിഷൻ പറഞ്ഞു.
ഇടുക്കി ഡാം ഉൾപ്പെടെ കേരളത്തിലെ വലിയ രണ്ട് ഡാമുകലിലെ ജല നിരപ്പാണ് കേന്ദ്ര ജല കമ്മിഷൻ പരിശോധിക്കുന്നത്. അപകട നിലയ്ക്ക് മുകളിൽ എത്തിയാൽ മാത്രമാണ് ഈ ഡാമുകൾ തുറന്നുവിടുക. കഴിഞ്ഞ ദിവസം കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ നദികളിലായിരുന്നു ജലനിരപ്പ് ഉയർന്ന സാഹചര്യമുണ്ടായിരുന്നത്.
എന്നാൽ രണ്ട് ജില്ലകളിലേയും നദികളിലെ ജലനിരപ്പ് ഇന്ന് താഴ്ന്നു. പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിൽ എന്നീ നദികളിലാണ് ജനനിരപ്പ് അപകട നിലയ്ക്ക് മുകളിൽ നിൽക്കുന്നത്. ഇത് കുറഞ്ഞുവരുന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.