മഴക്കെടുതിയെ നേരിടാൻ ചങ്ങനാശ്ശേരി അതിരൂപത എസ് എം വൈ എംവും രംഗത്ത്

മഴക്കെടുതിയെ നേരിടാൻ ചങ്ങനാശ്ശേരി അതിരൂപത  എസ് എം വൈ എംവും രംഗത്ത്

കോട്ടയം : പ്രതികൂല കാലാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തിൽ യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപത ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ വിവിധ സ്ഥലങ്ങളിലായിരിക്കുന്നവർക്ക് അതിരൂപതയിലെ യുവജന പ്രവർത്തകകരുടെ സഹായം ലഭ്യമാക്കുന്നതിന് ഫൊറാനതലത്തിൽ യുവജന പ്രവർത്തകർ മുന്നിട്ടിറങ്ങി.

വിവിധ ഫൊറാനകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനായി അതിരൂപത തലത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഉരുൾ  പൊട്ടലിന്റെ  പ്രഭവ കേന്ദ്രങ്ങളായ  കാഞ്ഞിരപ്പള്ളി , പാലാ  രൂപതകളിലെ  എസ്.എം.വൈ.എം പ്രവർത്തകർ  സഹായഹസ്തവുമായി  രംഗത്തിറങ്ങിയതിനു പിന്നാലെയാണ് ചങ്ങനാശ്ശേരിയിലെ പ്രവർത്തകരും  കർമ്മനിരതരായിതീർന്നത്.


  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.