കോളജുകള്‍ തുറക്കുന്നത് 20 ലേക്ക് മാറ്റി

കോളജുകള്‍ തുറക്കുന്നത് 20 ലേക്ക് മാറ്റി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നും നാളെയും കോളേജുകള്‍ക്ക് അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി.

അതേസമയം പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഇന്ന് എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് അറിയിച്ചു. മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ എംജി യൂണിവേഴ്സിറ്റിയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. ആരോഗ്യ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.