ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്.
2397.86 അടിയാകുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. എന്നാല്‍ ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങള്‍ക്ക് നല്‍കും. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുതെന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് എത്തുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.