2021 അവസാനത്തോടെ അബുദബിയിലെ സർക്കാർ സേവനങ്ങളെല്ലാം ടാമില്‍ ലഭ്യമാകും

2021 അവസാനത്തോടെ അബുദബിയിലെ സർക്കാർ സേവനങ്ങളെല്ലാം ടാമില്‍ ലഭ്യമാകും

അബുദബി: 2021 അവസാനമാകുമ്പോഴേക്കും സർക്കാർ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ ആപ്പിലേക്ക് മാറുമെന്ന് അബുദബി. അബുദബി സർക്കാർ സേവനങ്ങള്‍ക്കായുളള ടാം ആപ്പിലാണ് എല്ലാം ഉള്‍ക്കൊള്ളിക്കുക. നിലവില്‍ ടാമില്‍ 600 ഓളം സേവനങ്ങള്‍ ലഭ്യമാണ്. ഇത് 2021 അവസാനമാകുമ്പോഴേക്കും 700 ആയി ഉയരുമെന്ന് അബുദബി ഡിജിറ്റല്‍ അതോറിറ്റി ഡയറക്ടർ ഹമ്മദ് അല്‍ ഹമാദി പറഞ്ഞു. ഗദന്‍ 21 ആണ് ടാം പ്ലാറ്റ് ഫോം വികസിപ്പിച്ചത്. ഇതിനകം 30 വകുപ്പുകളുടെ സേവനങ്ങളും ടാമില്‍ ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് സേവനങ്ങളും വകുപ്പുകളും ടാമിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ്.

നവീന സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ വികസിപ്പിക്കുകയാണെന്നും ഇതിന്‍റെ വിശദാംശങ്ങള്‍ ജൈറ്റക്സില്‍ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഹമാദി പറഞ്ഞു. പൂർണതോതില്‍ സജ്ജമാകുന്നതോടെ അബുദബിയിലെ വിവിധ വകുപ്പുകളുടെ സേവനങ്ങളെല്ലാം ലഭ്യമാകുന്ന ഒരൊറ്റപ്ലാറ്റ് ഫോമായി ടാം മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.