ചങ്ങനാശേരി അതിരൂപത മാതൃവേദി, പിതൃവേദി നവംബർ മാസം ജീവകാരുണ്യമാസമായി ആചരിക്കുന്നു

ചങ്ങനാശേരി അതിരൂപത മാതൃവേദി, പിതൃവേദി നവംബർ മാസം ജീവകാരുണ്യമാസമായി ആചരിക്കുന്നു

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി, പിതൃവേദി നവംബർ മാസം ജീവകാരുണ്യമാസമായി എല്ലാ ഇടവകകളിലും ആചരിക്കുന്നു. വിവിധങ്ങളായ പത്ത് ജീവകാരുണ്യകർമ്മ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിരിയ്ക്കുക. ഇവ പൂർത്തീകരിക്കുന്ന യൂണിറ്റുകളെ ജീവകാരുണ്യ മാതൃകാ യൂണിറ്റുകളായി പ്രഖ്യാപിക്കും.

രോഗികൾ, മുതിന്നവർ‌, വിധവകൾ, ഗർഭിണികളായവർ എന്നിവരെ സന്ദർശിച്ച് സാന്ത്വനമരുളൽ, യുവജനങ്ങളെ സമർപ്പിച്ചു കൊണ്ടുള്ള പ്രാർത്ഥന, അൾത്താര ബാലസംഘത്തിൽ കുട്ടികളെ ചേർക്കൽ, തിരുബാല സഖ്യാംഗങ്ങൾക്ക് പ്രോത്സാഹനമായി വിശുദ്ധരുടെ ജീവചരിത്രം, ചെറിയ ചിത്രങ്ങൾ, രൂപങ്ങൾ എന്നിവ സമ്മാനിക്കൽ, വിവാഹപ്രായം കഴിഞ്ഞ യുവതീ യുവാക്കളെ കുടുംബ ജീവിതാന്തസിലേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രോത്സാഹനം നല്കൽ, അഗതിമന്ദിരങ്ങൾ, അനാഥശാലകൾ, ഭിന്നശേഷിക്കാരുടെ മന്ദിരങ്ങൾ എന്നിവ സന്ദർശിക്കൽ തുടങ്ങിയ ജീവകാരുണ്യ കർമ്മപരിപാടികളാണ് മാതൃവേദി പിതൃവേദി സംഘടിപ്പിച്ചിരിക്കുന്നത്.

മാത്യവേദി, പിതൃവേദി യൂണിറ്റ്, ഫൊറോന, അതിരൂപത ഭാരവാഹികൾ ജീവകാരുണ്യകർമ്മ പരിപാടികൾക്ക് നേതൃത്വം നല്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.