'മയക്കുമരുന്നിന് അടിമ': രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

'മയക്കുമരുന്നിന് അടിമ': രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കതീല്‍. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയും ആണെന്നായിരുന്നു കര്‍ണാടക ബി.ജെ.പി നേതാവ് നളിന്‍ കുമാറിന്റെ പരാമര്‍ശം.

''ആരാണ് രാഹുല്‍ ഗാന്ധി? ഞാന്‍ അത് പറയുന്നില്ല. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്‍പനക്കാരനുമാണ്. അത് മാധ്യമങ്ങളില്‍ വന്നതാണ്. നിങ്ങള്‍ക്ക് പാര്‍ട്ടി നടത്താന്‍ പോലും കഴിയില്ല,'' എന്നായിരുന്നു നളിന്‍ കുമാറിന്റെ പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വന്ന ട്വീറ്റിന് പിന്നാലെയായിരുന്നു രാഹുലിനെ ആക്ഷേപിച്ച് കൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന. പ്രധാനമന്ത്രി മോഡി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ 'അങ്കൂതാ ഛാപ്' എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് വന്നത്.

ഇതിനെതിരെ ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ട്വീറ്റിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെ രംഗത്തു വന്നിരുന്നു. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മോഡിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.