ബ്രിട്ടനെ ആശങ്കയിലാഴ്ത്തി പുതിയ ഡെല്‍റ്റ വകഭേദം; പ്രതിദിനം അര ലക്ഷത്തോളം കോവിഡ് രോഗികള്‍

ബ്രിട്ടനെ ആശങ്കയിലാഴ്ത്തി പുതിയ ഡെല്‍റ്റ വകഭേദം; പ്രതിദിനം അര ലക്ഷത്തോളം കോവിഡ് രോഗികള്‍


ലണ്ടന്‍: കൊറോണ വൈറസിന്റെ പരിവര്‍ത്തന സാദ്ധ്യത കൂടുതലുള്ള ഏറ്റവും പുതിയ ഡെല്‍റ്റ വകഭേദത്തിന്റെ ആക്രമണം ബ്രിട്ടനില്‍ ശക്തി പ്രാപിക്കുന്നതായുള്ള നിഗമനത്തില്‍ ആരോഗ്യ വിദഗ്ധര്‍.കുറേ ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കണക്കുകളില്‍ ആറ് ശതമാനവും പുതിയ വകഭേദമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ യു.കെയിലാകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ നിരക്കില്‍ വലിയൊരു വിഭാഗവും ഡെല്‍റ്റ വകഭേദം മൂലമുള്ളതാണ്. എന്നാലിപ്പോള്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ശക്തിപ്രാപിച്ചുവരുന്നതായാണ് വിദഗ്ധരുടെ കണ്ടെത്തല്‍. പല രാജ്യങ്ങളിലും ഡെല്‍റ്റ പ്ലസ് എന്ന വിഭാഗത്തില്‍ കണക്കാക്കുന്ന എവൈ.4.2 എന്ന വകഭേദമാണിത്്. പരിവര്‍ത്തന സാദ്ധ്യത കൂടുതലുണ്ട് ഇതിന്.

കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഏറ്റവും അധികം കൊറോണ കേസുകളാണ് ഇപ്പോള്‍ ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവുമധികം കേസുകളുള്ളതും ഇപ്പോള്‍ യുകെയിലാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 60 ശതമാനത്തിലധികം. 50,000ഓളം പുതിയ കൊറോണ ബാധിതര്‍ തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ വകഭേദം എത്രമാത്രം ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന കാര്യത്തിലുള്ള പഠനം പുരോഗമിക്കുന്നു.രാജ്യത്ത് വാക്സിനേഷന് അര്‍ഹരായ മൂന്നില്‍ രണ്ട് ഭാഗം ആളുകളും കുത്തിവെയ്പ്പ് പൂര്‍ത്തീകരിച്ചവരാണ്. രോഗബാധ ഗുരുതരമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതിന് വാക്സിനേഷന്‍ സഹായകമായിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.