തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിന് സസ്പെന്‍ഷന്‍. ഡിപ്പോ നിര്‍മാണ ക്രമക്കേടിനും നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ധനകാര്യ പരിശോധനാ വിഭാഗം സമര്‍പ്പിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ അപാകതകള്‍ കാരണം സര്‍ക്കാരിന് 1.39 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുകയും ഇന്ദുവില്‍ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആര്‍. ഇന്ദു തുക അനുവദിക്കുകയായിരുന്നു. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതാണെന്ന് ആയിരുന്നു ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.