അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 21
ഇംഗ്ലണ്ടില്‍ കോര്‍ണവേയിലെ ക്രിസ്ത്യന്‍ രാജാവായ ഡിമ്‌നോക്കിന്റെ മകളായ ഉര്‍സുല 362 ലാണ് ജനിച്ചത്. അദ്ദേഹം മകള്‍ക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം നല്‍കി. വിദ്യാഭ്യാസത്തിന് അനുയോജ്യമായ സുകൃത ജീവിതമാണ് അവള്‍ നയിച്ചിരുന്നത്.
എന്നാല്‍ ഒരു വിജാതീയ രാജകുമാരനുമായി തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയില്‍ നിന്നും മൂന്ന് വര്‍ഷത്തെ സാവകാശം വാങ്ങിച്ച ഉര്‍സുല 11,000 ത്തോളം കന്യകമാരുമായി റിനെ മുതല്‍ ബാസെ വരെയും സ്വിറ്റ്‌സര്‍ലണ്ടിലേക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടല്‍ യാത്ര നടത്തി. വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാന്‍ ഉര്‍സുല വിസമ്മതിച്ചു എന്ന കാരണത്താല്‍ തിരികെ വരുന്ന വഴി 451 ല്‍ കൊളോണ്‍ എന്ന സ്ഥലത്തുവെച്ച് പ്രാകൃതരായ വിജാതീയരാല്‍ ഇവരെല്ലാം ദാരുണമായി കൊലചെയ്യപ്പെട്ടു എന്നാണ് ചില ചരിത്ര രേഖകളില്‍ പറയുന്നത്
എന്നാല്‍ ക്ലെമെന്‍സ് മാക്‌സിമസ് ചക്രവര്‍ത്തി ബ്രിട്ടന്‍ ആക്രമിച്ചപ്പോള്‍ ധാരാളം ബ്രിട്ടീഷുകാരും സൈനികരും അമേരിക്കയിലേക്ക് കുടിയേറി അവിടെ സ്ഥിര താമസമാക്കി. കുടിയേറ്റക്കാരുടെ ഭരണാധികാരിയായ സിനാന്‍ മേറിയഡോഗ് കോര്‍ണവേയിലെ രാജാവായ ഡിമ്‌നോക്കിനോട് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം തന്റെ മകളായ ഉര്‍സുലയെ സിനാന്റെ ഭാര്യയായും കൂടെ 10,000 ത്തോളം കുലീന കന്യകകളെയും 60,000 ത്തോളം സാധാരണ കന്യകകളെയും അയച്ചു. ഇവര്‍ യാത്ര ചെയ്ത കപ്പല്‍വ്യൂഹം തകര്‍ന്ന് സകലരും കൊല്ലപ്പെട്ടു എന്നാണ് മറ്റുചില ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ലാവോണിലെ സിലീനിയ
2. അയോണായിലെ ഫിനിയന്‍
3. പാര്‍മായിലെ ബര്‍ത്തോള്‍ഡ്
4. റോമാക്കാരനായ അസ്‌തെരിയൂസ്
5. നിക്കോഡേമിയായിലെ ദാസിയൂസ്, സോട്ടിക്കൂസ്, കായൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.