അവിടെ ഗോള്‍ മഴ; യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡബിള്‍ തികച്ച് മെസിയും സലയും

അവിടെ ഗോള്‍ മഴ; യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡബിള്‍ തികച്ച് മെസിയും സലയും

ലണ്ടൻ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ പ്രളയം. എട്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ മൊത്തം മുപ്പത്തിയഞ്ച് ഗോളുകളാണ് പിറന്നത്. 4.4 ശതമാനമാണ് ശരാശരി. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി, മുഹമ്മദ് സല, ഗ്രീസ്മാന്‍, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയവര്‍ ഇരട്ട ഗോളുകളും സ്വന്തമാക്കി.

ലെയ്പ്‌സിഗിന് എതിരെ എംബാപ്പെ 9ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. എന്നാല്‍ 28ാം മിനിറ്റിലും 57ാം മിനിറ്റിലും ലെയ്പ്‌സിഗ് ഗോള്‍ നേടി പിഎസ്ജിയെ സമ്മര്‍ദത്തിലാക്കി. 1-2ന് പിന്നിട്ട് നിന്ന പിഎസ്ജിയെ 67ാം മിനിറ്റിലെ ഗോളിലൂടെ മെസി ഒപ്പം എത്തിച്ചു. 74ാം മിനിറ്റില്‍ പിഎസ്ജിയുടെ ജയം ഉറപ്പിച്ച്‌ മെസിയുടെ പെനാല്‍റ്റി ഗോളും.

അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തി. എങ്കിലും ജയം പിടിച്ചതോടെ ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുമായി പിഎസ്ജി ഒന്നാമത് എത്തി. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്റ് മുകളിലാണ് പിഎസ്ജി ഇപ്പോള്‍.
ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ കളിയിലും മുഹമ്മദ് സല റെക്കോര്‍ഡുകല്‍ തിരുത്തി. 3-2ന് അത്‌ലറ്റിക്കോയ്ക്ക് എതിരെ ക്ലോപ്പിന്റെ സംഘം ജയിച്ചപ്പോള്‍ രണ്ട് വട്ടവും വല കുലുക്കിയത് സല ആണ്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററായി സല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.