ടെക്സസ്: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചില്‍ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ടെക്‌സസിലെ പുരുഷ നഴ്സ് കുറ്റക്കാരനെന്ന് കോടതി. തെളിവുകള്‍ അവലോകനം ചെയ്ത സ്മിത്ത് കൗണ്ടി കോടതിയിലെ ജൂറിമാര്‍ക്ക് ഒരു മണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ വില്ല്യം ജോര്‍ജ്ജ് ഡേവിഡ് എന്ന 37 കാരനു മേലുള്ള ആരോപണം പൂര്‍ണമായും ശരിയാണെന്നു കണ്ടെത്താന്‍.
2017-18 വര്‍ഷത്തില്‍ ക്രിസ്റ്റസ് ട്രിനിറ്റി മദര്‍ ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു സംഭവം. ജോണ്‍ ലഫ്രട്ടി, റൊണാള്‍ഡ് ക്ലാര്‍ക്ക്, ക്രിസ്റ്റഫര്‍ ഗ്രീല്‍വെ, ജോസഫ് കലിന എന്നിവരാണ് മരിച്ചത്.വായു കുത്തിവച്ചതോടെ തലച്ചോറിനേറ്റ തകരാറാണ് മരണത്തിന് കാരണമായത്. നാല് പേരുടേയും മരണസമയത്ത് വില്ല്യം ജോര്‍ജ്ജ് മാത്രമാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് അറ്റോര്‍ണി പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ വില്ല്യം ജോര്‍ജ്ജാണ് മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ഇയാള്‍ ഇരകളുടെ മരണ വേദന കണ്ടാസ്വദിക്കുകയായിരുന്നു.ശിക്ഷ പിന്നീട് വിധിക്കും.വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.