ജയ്പൂർ: രാജസ്ഥാനില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്റെ ക്രൂരത. ഹോവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി.
രാജസ്ഥാനിലെ ചുരു ജില്ലയിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ സ്കൂള്‍ അധ്യപകനായ മനോജ് കുമാറാണ് പതിമൂന്നുകാരനെ കൊലപ്പെടുത്തിയത്. അധ്യാപകനെ സാലസാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം അധ്യാപകന്‍ ഇതിന് മുന്‍പും തന്നെ മര്‍ദിച്ചതായി കുട്ടി പരാതിപ്പെട്ടിട്ടുണ്ടെന്ന് പിതാവ് ഓംപ്രകാശ് പറഞ്ഞു. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരിലാണ് ഗണേഷെന്ന പതിമൂന്നുകാരനെ മനോജ് കുമാര്‍ എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് സഹപാഠികളുടെ മൊഴി. തുടര്‍ന്ന് അവശനായ വിദ്യാര്‍ഥി തളര്‍ന്നുവീഴുകയായിരുന്നെന്നും സഹപാഠികള്‍ വ്യക്തമാക്കുന്നു.
മര്‍ദനത്തിനു ശേഷം മനോജ് കുമാര്‍ തന്നെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും തളര്‍ന്നു വീണതായും പിതാവിനെ വിളിച്ചറിയിച്ചത്. കുട്ടി മരിച്ചതായി അഭിനയിക്കുന്നതാണെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപകന്റെ മര്‍ദനത്തിലാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ചാണ് പിതാവ് ഓം പ്രകാശ് പരാതി നല്‍കിയതെന്ന് സലാസര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്ദീപ് വൈഷ്‌ണോജ് പറഞ്ഞു. കൊലക്കുറ്റം ചുമത്തിയാണ് മനോജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയനായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.