കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരിൽ ഐസ്ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ ഐസക്രീം പാര്‍ലര്‍ പൂട്ടിച്ചു. പാപനായക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്.
പരിശോധനയില്‍ ഐസ്ക്രീം പാര്‍ലറില്‍ നിന്ന് പലതരത്തിലുള്ള മദ്യകുപ്പികളും മദ്യം ചേര്‍ത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. അതേസമയം ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആര്‍ത്തിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കടയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. തലയില്‍ തൊപ്പി, കയ്യുറ, ഫേസ്മാസ്ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. പരിശോധനയ്ക്ക് പിന്നാലെ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.