കോഴിക്കോട്: 24 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍. നാല് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായാണ് കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍ പി.ആര് (24), മലപ്പുറം താനൂര്‍ കുന്നും പുറത്ത് ബിജിലാസ്(24) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍, സി.പി.ഒ. അരുണ്‍, ഹോം ഗാര്‍ഡ് രതീഷ് കുമാര്‍ എന്നിവര്‍ പട്രോളിംഗ് നടത്തവെയാണ് ഇവരെ പിടികൂടിയത്. പുലര്‍ച്ചെ 1.30 നാണ് കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്കൂട്ടറുകള്‍ക്കടുത്ത് ഇരുട്ടത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
പുലര്‍ച്ചെ 4.15നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്. ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്കൂട്ടറുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍ നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.