മുംബൈ: കോവിഡ് പാന്‍ഡെമിക് ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷമെങ്കിലും കുറയാന്‍ കാരണമായതായി പുതിയ പഠനം. മുംബൈ ഡിയോനാറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസിലെ (ഐഐപിഎസ്) ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
പഠനമനുസരിച്ച് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 69.5 വര്‍ഷവും 72 വര്‍ഷവും ആയിരുന്നത് 2020-ല്‍ യഥാക്രമം 67.5 വര്‍ഷമായും 69.8 ആയും കുറഞ്ഞു. സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ല്‍ കോവിഡ് മൂലം 35-79 വയസിനിടയിലുള്ള നിരവധി മരണങ്ങളാണ് നടന്നത്. 35-69 വയസിനിടയിലുള്ള പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചതായി പഠനം കണ്ടെത്തി.
ഇന്ത്യയിലെ മരണനിരക്ക് പാറ്റേണുകളില്‍ കോവിഡ് പാന്‍ഡെമിക്കിന്റെ അനന്തരഫലങ്ങള്‍ കണ്ടെത്തുന്നതിനാണ് ഐഐപിഎസ് നടത്തിയ പഠനം നടത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് മുതല്‍ 4.5 ലക്ഷം ആളുകള്‍ കൊറോണ വൈറസ് മൂലം മരിച്ചു.
എന്നാലും ദശലക്ഷക്കണക്കിന് ആളുകള്‍ പാന്‍ഡെമിക് മൂലം ഇന്ത്യയില്‍ മരിച്ചതായി ഡാറ്റാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 145 രാഷ്ട്രങ്ങളുടെ ആഗോള ബാര്‍ഡന്‍ ഓഫ് ഡിസീസ് പഠനം ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഐഐപിഎസ് പഠനം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.