വിപണിയെ ഞെട്ടിക്കാന്‍ അള്‍ട്രാ കാര്‍: 3000 ബിഎച്ച്‌പി കരുത്ത്, 108 കോടി രൂപ വില

വിപണിയെ ഞെട്ടിക്കാന്‍ അള്‍ട്രാ കാര്‍: 3000 ബിഎച്ച്‌പി കരുത്ത്, 108 കോടി രൂപ വില

ലോകത്തിലെ ആദ്യ അള്‍ട്രാ കാര്‍ അവതരിപ്പിക്കാനൊരുങ്ങി ഗ്രീക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ എസ് പി ഓട്ടോമോട്ടീവ്. 3000 ബിഎച്ച്‌പി കരുത്തോടെ എത്തുന്ന ഈ കാറിന്റെ പേര് കെയോസ് എന്നാണെന്നും വാഹനത്തിന്റെ ബുക്കിംഗ് എസ് പി ഓട്ടോമോട്ടീവ് ഉടന്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോർട്ട്‌.

കെയോസിന്റെ അടിസ്ഥാന വകഭേദത്തിന് 65 ലക്ഷം ഡോളര്‍ (ഏകദേശം 48.5 കോടി രൂപ) ആവും വില എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 3,000 ബിഎച്ച്‌പി എന്‍ജിനോടെയെത്തുന്ന പുതിയ പതിപ്പിനു 1.44 കോടി ഡോളര്‍ അഥവാ 108 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില.

നാലു ലിറ്റര്‍ ഇരട്ട ടര്‍ബോ വി10 എന്‍ജിനായിരിക്കും കെയോസിന് കരുത്തേകുക എന്ന് എസ്പി ഓട്ടോമോട്ടീവ് വ്യക്തമാക്കുന്നു. മധ്യത്തിലായി ഘടിപ്പിക്കുന്ന എന്‍ജിന്‍ രണ്ട് ട്യൂണിങ് സ്ഥിതികളില്‍ ലഭ്യമാകും. പരമാവധി 2000 ബിഎച്ച്‌പി കരുത്തും 3000 ബിഎച്ച്‌പി കരുത്തും എന്‍ജിന്‍ സൃഷ്ടിക്കും. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലച്ച്‌ ഗിയര്‍ ബോക്സാവും ട്രാന്‍സ്മിഷന്‍.

കെയോസ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് നവംബര്‍ ഒന്നിനായിരിക്കുമെന്നാണ് സൂചന. തുടര്‍ന്ന് ബുക്കിംഗും സ്വീകരിച്ചു തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം തുടക്കത്തില്‍തന്നെ കാര്‍ കൈമാറുമെന്നും കമ്ബനി വ്യക്തമാക്കി. പരമാവധി പതിനഞ്ചോ ഇരുപതോ കാര്‍ മാത്രം നിര്‍മ്മിക്കാനാണ് എസ് പി ഓട്ടോമോട്ടീവിന്റെ പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.