ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ച: കാണാതായ 11 പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി

ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ച: കാണാതായ 11 പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി

ഡെറാഡൂണ്‍: കനത്ത മഞ്ഞുവീഴ്ചയില്‍പ്പെട്ട് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയില്‍ കാണാതായ 11 പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി. 17 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏതാനും പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകൾ.

കാണാതായവരില്‍ യാത്രക്കാരും ഗൈഡുകളും പോര്‍ട്ടര്‍മാരുമുണ്ടെന്നാണ് വിവരം. ഇതുവരെ 65 ഓളം പര്‍വതാരോഹകരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി.  ഹിമാചലിലെ കിനാനൂര്‍ജില്ലയേയും ഉത്തരാഖണ്ഡിലെ ഹര്‍സിലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അപകടകരമായ പാതയായ ലാംഖാഗ പാസ് സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ട്രെക്കിംഗ് നടത്തുകയായിരുന്ന സംഘത്തിന് 18നാണ് വഴിതെറ്റിയത്.

ഇവരെ കാണാതായ വിവരം 20നാണ് അധികൃതര്‍ക്ക് ലഭിച്ചത്. പിന്നാലെ വ്യോമസേന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച്‌ ഹര്‍സിലിലെത്തി തെരച്ചില്‍ ആരംഭിച്ചു. എന്‍.ഡി.ആര്‍.എഫ്, ഐ.ടി.ബി.പി, അസ്സം റൈഫിള്‍സ് എന്നിവയും തെരച്ചില്‍ സംഘത്തിലുണ്ട്.

കനത്ത മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പൊലീസിന് കൈമാറി. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഞ്ഞ് വീഴ്ച ശക്തമാണ്. അതേസമയം,​ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി. കുമയൂണ്‍ മേഖലയില്‍ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വ്യക്തമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.