കുടുംബ ബന്ധങ്ങളുടെ മൂല്യം ഊട്ടിയുറപ്പിക്കുന്ന കഥ പറയുവാൻ ഇത്തവണ വരുന്നത് പ്രവാസികളായ ഷോബി ആന്റണി സ്റ്റീഫൻ ജോയ് എന്നിവരാണ്.
'മാസ്റ്റർ മൈൻഡ് സ്റ്റുഡിയോസ്' എന്ന ബാനറിൽ ഇവരുടെ ആദ്യ സംരംഭമായ ' മട്ടുപ്പാവിലെ സങ്കീർത്തനങ്ങൾ' എന്ന ഹൃസ്വ ചിത്രത്തിലൂടെ , ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ, ഊഷ്മളമായ ദാമ്പത്യ ബന്ധത്തിന്റെ പ്രാധാന്യവും, അതിനു സഹായകമാകുന്ന ചെറിയ നുറുങ്ങുകളും, മാതാപിതാക്കൾ മക്കളിൽ ചെലുത്തുന്ന സ്വാധീനവും അതിന്റെ ഭവിഷ്യത്തുകളും വളരെ ഹൃസ്വവും എന്നാൽ മൂർച്ചയോടും കൂടെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഒതുക്കമുള്ളതും പക്വതയാർന്നതുമായ തിരക്കഥയും സംവിധാന മികവും ഒന്നിയ്ക്കുന്നു. നമ്മൾ ചിലരുടെയെങ്കിലുമൊക്കെ വീട്ടിലുടെ കാമറകണ്ണുകൾ കയറി ഇറങ്ങിയോ എന്ന് ആരും സംശയിച്ചു പോകും .
ആന്റണി - ഡോ രഞ്ജന ദമ്പതികളുടെയും മറ്റു താരങ്ങളുടെയും തകർപ്പൻ പെർഫോമൻസ് കാണുമ്പൊൾ ആദ്യമായാണ് ഇവരെല്ലാം ക്യാമറയുടെ മുന്നിൽ നിൽക്കുന്നത്എന്ന് തോന്നുകയേയില്ല.
നെൽസൺ ജോസിന്റെ മ്യൂസിക്കും യൂജിൻ എമ്മാനുവേലിന്റെ ആലാപനവും കൂടെ ചേരുമ്പോൾ, പുതിയൊരു തുടക്കത്തിനായുള്ള തീരുമാനത്തിലാണ് ഓരോ ദമ്പതികളും ചിത്രം കണ്ടവസാനിപ്പിക്കുന്നത്.
വിവാഹിതരും , വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും തീർച്ചയായും കാണണം എന്നല്ല, നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.
'ഈ ലോകത്തിനു നന്മ നിറഞ്ഞതും ശക്തവുമായ കുടുംബങ്ങളെ ആവശ്യമുണ്ട് ' എന്ന ടാഗ് ലൈന് അടിവര ഇടുന്നതാണ് ഈ കൊച്ചു ചിത്രം.
സഹിഷ്ണതയോടെ, ശാന്തമായി ഇരുന്ന് പരസ്പരം കേൾക്കാനും തുറന്നു സംസാരിക്കാനും, അവരുടേത് മാത്രമായി അല്പം സമയം, എല്ലാ കാലവും മാറ്റി വെക്കാനും, തയ്യാറാണെങ്കിൽ മൂന്നാമമൊതൊരാളുടെ സഹായമില്ലാതെ തന്നെ തീരാവുന്ന പ്രശ്നങ്ങളെ സാധാരണ ഏതു ബന്ധങ്ങൾക്കിടയിലും ഉണ്ടാകാറുള്ളൂ. എന്റേതല്ല, ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് കൂടെ ഉള്ള പങ്കാളി എന്ന വിശ്വാസത്തിലും നമ്മൾ ഒന്നാണെന്ന ബോധ്യത്തിലും ജീവിക്കാനാഗ്രഹിക്കുന്ന ദമ്പതിമാർക്ക് ഈ ഒരു ചെറിയ ചിത്രം സഹായമാകട്ടെ. ബന്ധങ്ങൾ മുറിച്ചു മറ്റാനുള്ളതല്ല, അത് നട്ട് നനച്ച് വളർത്താനുള്ളതാണ്അത് നമ്മുടെ കടമയും കൂടിയാണ് എന്ന് ഈ ഹ്രസ്വ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.