മുതിർന്ന പൗരന്മാരെ അവഗണിച്ചാല്‍ പിഴയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

മുതിർന്ന പൗരന്മാരെ അവഗണിച്ചാല്‍ പിഴയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

ദുബായ്: രാജ്യത്തെ മുതിർന്ന പൗരന്മാരെ അവഗണിച്ചാല്‍ ജയില്‍ ശിക്ഷയുള്‍പ്പടെ കിട്ടുമെന്ന് ഓ‍ർമ്മിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. അറുപത് വയസിനും അതിന് മുകളിലുളളവരുമായ സ്വദേശികളെ , പ്രത്യേകിച്ചും ശാരീകിക അസ്വസ്ഥതകളുളളവരാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണത്തില്‍ രജിസ്ട്രർ ചെയ്തിരിക്കണം. അർഹരായവർക്ക് സാമ്പത്തിക-ആരോഗ്യ പിന്തുണ നിയമം ഉറപ്പുവരുത്തുന്നുണ്ട്. സൗകര്യപ്രദമായ ജീവിത സൗകര്യവും അക്രമങ്ങളില്‍ നിന്നുള്‍പ്പടെയുളള സംരക്ഷണവും ഇവർക്ക് നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്.

കുടുംബത്തിലുളള മറ്റ് അംഗങ്ങള്‍ മുതിർന്നവരുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തേയും മാനിക്കണം. പ്രായമായവർ മറ്റിടങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഇവരെ സന്ദർശിച്ച് കാര്യങ്ങള്‍ അന്വേഷിക്കണം. മുതിർന്ന പൗരന്മാരെ അവഗണിക്കുന്നവർക്കും ശരിയായ രീതിയില്‍ പരിഗണിക്കാത്തവർക്കും 10,000 ദിർഹം മുതല്‍ 50,000 ദിർഹം വരെ പിഴയോ ജയില്‍ ശിക്ഷയോ അതോ രണ്ടും കൂടിയോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.