'ഇവിടെ ആരൊക്കെ മദ്യപിക്കും'; രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത ചോദ്യത്തില്‍ പതറി നേതാക്കള്‍

'ഇവിടെ ആരൊക്കെ മദ്യപിക്കും'; രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത ചോദ്യത്തില്‍ പതറി നേതാക്കള്‍

ന്യൂഡല്‍ഹി: മദ്യവര്‍ജനവും ഖാദി പ്രോത്സാഹനവും കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍ വീണ്ടും ചര്‍ച്ചയായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി വീണ്ടും ഈ വിഷയങ്ങള്‍ ഉയര്‍ത്തിയത്.

ചര്‍ച്ചയ്ക്കിടെ ഇവിടെ ആരൊക്കെ മദ്യപിക്കും എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അപ്രതീക്ഷിത ചോദ്യത്തിന് മുന്നില്‍ പല നേതാക്കളും ആദ്യം ഒന്ന് പതറി. തന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങളും മദ്യപിക്കും എന്നായിരുന്നു നവജ്യോത് സിംഗ് സിദ്ധുവിന്റെ മറുപടി.

മദ്യവര്‍ജന നയം മഹാത്മാഗാന്ധിയുടെ കാലം തൊട്ട് കോണ്‍ഗ്രസ് പിന്തുടരുന്നതാണ്. 2007 ലെ ഒരു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ രാഹുല്‍ ഇത്തരം നിയമങ്ങള്‍ പിന്തുടരുന്നതിലെ അപ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു.
അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന കോണ്‍ഗ്രസിന്റെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്പോളുള്ള പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് നിര്‍ദേശങ്ങളില്‍ ഒന്നാണ് മദ്യവര്‍ജനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.