ഹൈദരബാദ്: സീലിങ് ഫാന്‍ പൊട്ടിവീണ് ഡ്യൂട്ടി ഡോക്ടര്‍ക്ക് തലക്ക് പരിക്ക്. സംഭവത്തെ തുടർന്ന് ഹെല്‍മെറ്റ് ധരിച്ച് അസാധാരണ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍.
ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ത്വക്ക് രോഗവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ തലയ്ക്ക് സീലിങ് ഫാന്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. പിന്നീട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിച്ചു.
ആശുപത്രിയില്‍ ഫാന്‍ പൊട്ടീവീഴുന്നതുപോലുള്ള സംഭവങ്ങള്‍ പതിവാണെന്നും ഇതുവരെ രോഗികള്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ സാരമായി പരിക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നും ഇവര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ പതിവാകുന്നത് രോഗികളുടെ പരിചരണത്തെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിനും തടസമാകുന്നതായും ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറയുന്നു.
'എന്നാൽ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം. അപ്പോഴും അധികൃതര്‍ മൗനം പാലിക്കും'. ഈ സാഹചര്യത്തിലാണ് തികച്ചും സമാധാനപരമായി ഇത്തരമൊരു സമരം സംഘടിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.