കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച്‌ പഞ്ചാബ് സര്‍ക്കാര്‍

കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച്‌ പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡിഗഡ്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ എട്ടിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. നവംബര്‍ എട്ടിന് മുന്‍പായി കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം റദ്ദാക്കണമെന്ന് ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സംസ്ഥാനത്ത് ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ സമ്മേളനത്തില്‍ പ്രമേയം പാസാക്കുമെന്ന് ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. സംസ്ഥാനത്തെ അതിര്‍ത്തി രക്ഷാസേനയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യവും പ്രത്യേക സമ്മേളനത്തില്‍ ഉന്നയിക്കും. 15 കിലോമീറ്ററില്‍ നിന്നും അധികാര പരിധി 50 കിലോമീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

അതേസമയം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ് കർഷക സംഘടനകൾ. പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് കർഷക സംഘടനകൾ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.