മുല്ലപ്പെരിയാര്‍ കേസ് ഇന്ന് വീണ്ടും കോടതിയില്‍; ജലനിരപ്പ് 138.05 അടിയായി

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് വീണ്ടും കോടതിയില്‍; ജലനിരപ്പ് 138.05 അടിയായി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെ​ക്ക​ന്‍​ഡി​ല്‍​ 3800​ ​ഘ​ന​യ​ടി വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.​ 2300​ ​ഘ​ന​യ​ടി​ ​ജ​ലം​ ​ത​മി​ഴ്നാ​ട് ​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.​ ​

ജലനിരപ്പ് 138 അടിയെത്തിയതോടെ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും. ഡാം തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാര്‍ തീരത്തുള്ളവരെ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.

അതേസമയം മുല്ലപ്പെരിയാര്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയിൽ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. നിലവിലെ റൂൾ കർവ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.