ദുബായ്: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞതിനാല്‍ സമീപ ഭാവിയില്‍ തന്നെ യുഎഇയിലേക്കുളള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കാമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. എക്സ്പോ 2020 യില്‍ സന്ദർശനം നടത്തിയ ശേഷം ഇന്ത്യന്‍ പവലിയനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദബി ഡയലോഗിന്‍റെ ആറാം മന്ത്രിതല കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കാനായാണ് വി മുരളീധരന്‍ യുഎഇയിലെത്തിയത്. യാത്രയുമായി ബന്ധപ്പെട്ടതുള്‍പ്പടെ വിവിധ വിഷയങ്ങളില്‍ ചർച്ചകളും കൂടിയാലോചനകളും നടന്നിരുന്നു. കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് ലോകം മുക്തമാവുകയാണെന്ന ശുഭാപ്തി വിശ്വാസമുണ്ട്. യാത്രയിലുളള നിയന്ത്രണങ്ങളിലുളള ഇളവ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് ജോലി നഷ്‌ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങുന്ന ഏതൊരു തൊഴിലാളിക്കും മന്ത്രാലയത്തിലെ നിർദ്ദിഷ്ട സ്ഥലത്ത് അവരുടെ നൈപുണ്യ ശേഷിയെ കുറിച്ചുളള കാര്യങ്ങള്‍ നല്‍കാം.തൊഴിലുടമകള്‍ ആ വിവരങ്ങള്‍ നോക്കി കഴിവുകളുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കാനുളള ക്രമീകരണങ്ങളാണുളളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 18 രാജ്യങ്ങളാണ് അബുദബി ഡയലോഗില്‍ പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.