ന്യുഡല്‍ഡഹി: അടിയന്തര ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. എയര്‍ സുവിധയില്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക ഓപ്ഷനാണ് വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ, മരണം പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തിരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി എയര്‍ സുവിധയില്‍ അപ്‌ലോഡ് ചെയ്യേണ്ടി വരും.
ഒക്‌ടോബര്‍ 20 മുതല്‍ നിലവില്‍ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ യാത്രക്ക് മുന്‍പ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിബന്ധന. വ്യക്തി വിവരങ്ങള്‍ക്ക് പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലവും അപ്‌ലോഡ് ചെയ്യണം.
എന്നാല്‍, അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല. പകരം, എയര്‍സുവിധയുടെ സൈറ്റില്‍ എക്‌സംപ്ഷന്‍ എന്ന ഭാഗത്ത് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ അപ്‌ലോഡ് ചെയ്താല്‍ മതിയായിരുന്നു.ഇതാണ് ഒഴിവാക്കിയിരിക്കുന്നത്. വെബ് സൈറ്റില്‍ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയര്‍ സുവിധയിലെ എക്‌സംപ്ഷന്‍ ഫോം നിര്‍ത്താലാക്കി' എന്നാണ് നല്‍കിയിരിക്കുന്നത്.ഇതോടെ, പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍ക്ക് കോവിഡ് പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.