യോഗ്യത നോക്കാതെ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക നിയമനം: ഉത്തരവിന് സ്റ്റേ

യോഗ്യത നോക്കാതെ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക നിയമനം: ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: യോഗ്യത നോക്കാതെ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരെ താത്കാലികമായി നിയമിക്കാമെന്ന ഉത്തരവിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ. ചട്ടപ്രകാരമുള്ള യോഗ്യതാപരീക്ഷ ജയിച്ചവർക്കുപുറമേ ഈ യോഗ്യതയില്ലാത്ത അധ്യാപകരേയും സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരായി താത്കാലികമായി നിയമിക്കാമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും തുടർന്നുള്ള നിയമനങ്ങളിലുമാണ് സ്റ്റേ. ഉത്തരവ് ചോദ്യം ചെയ്ത് ഒരുകൂട്ടം അധ്യാപകരാണ് ഹർജി നൽകിയത്. അതേസമയം ഹെഡ്മാസ്റ്റർ നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തതോടെ 1686 സർക്കാർ പ്രൈമറി സ്കൂളുകൾ വീണ്ടും അനാഥമായി.

ഹെഡ്മാസ്റ്റർ നിയമനത്തിന് വകുപ്പുതലപരീക്ഷ വേണമെന്ന നിബന്ധനയും തുടർന്നുള്ള നിയമനടപടികളുമാണ് പ്രതിസന്ധിക്കു കാരണം. ഹെഡ്മാസ്റ്റർ നിയമനത്തിന് സീനിയോറിറ്റി മാനദണ്ഡമാക്കണമെന്നാണ് ചില അധ്യാപകസംഘടനകളുടെ വാദം.

എന്നാൽ വകുപ്പുതലപരീക്ഷ വിജയിച്ചവർക്കുമാത്രമേ സ്ഥാനക്കയറ്റം നൽകാവൂ എന്നാവശ്യപ്പെട്ട് ഒരുവിഭാഗം കോടതിയെ സമീപിച്ചു. നിയമ നടപടികൾ നീണ്ട സാഹചര്യത്തിലാണ് സീനിയോറിറ്റി പരിഗണിച്ച് സർക്കാർ എൽ.പി, യു.പി സ്കൂളുകളിൽ നിലവിലുള്ള പ്രഥമാധ്യാപക ഒഴിവുകൾ നികത്താൻ വിദ്യാഭ്യാസ സെക്രട്ടറി ഈമാസം 21-ന് നിർദേശം നൽകിയത്. അടുത്തയാഴ്ച സ്കൂൾ തുറക്കുന്ന സാഹചര്യം പരിഗണിച്ചാണ് സർക്കാർ ഇടപെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.