വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തുന്ന ബൈഡന്‍ ഇന്നു വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണും. മാര്‍പാപ്പയുടെ ലൈബ്രറിയില്‍ വച്ചാണ് കൂടിക്കാഴ്ച.
സാമ്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ് ഹൗസ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം ഉണ്ടാകില്ലെന്നു വത്തിക്കാന്‍ ഇന്നലെ അറിയിച്ചു. അമേരിക്കയിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡന്‍ നാലാം തവണയാണ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്മാരില്‍ നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രസിഡന്റാണ് ജോ ബൈഡന്‍.
പ്രസിഡന്റായശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ജി 20 ഉച്ചകോടിക്കായി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഇന്നു മാര്‍പാപ്പയെ കാണുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ആഗോള കത്തോലിക്കാ സഭയുടെ തലവനെ മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.