സിപിഎം പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ല; ചെറിയാൻ ഒറ്റ കൊടിയേ പിടിച്ചുള്ളൂവെന്ന് എ.കെ.ആന്റണി

സിപിഎം പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ല; ചെറിയാൻ ഒറ്റ കൊടിയേ പിടിച്ചുള്ളൂവെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായഭിന്നതകൾക്ക് ഒടുവിൽ കോൺഗ്രസിലേക്കെത്തിയ ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. രണ്ടു പതിറ്റാണ്ട് കാലത്തെ ഇടതു ബന്ധമാണ് ചെറിയാൻ ഫിലിപ്പ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിലേക്കെത്തുന്ന ചെറിയാൻ ഫിലിപ്പിനെ പാർട്ടി നേതാക്കൾ എല്ലാവരും സ്വാഗതം ചെയ്തു.

എന്നാൽ കോൺഗ്രസ് പാർട്ടിയിൽ വന്ന ഉടനെ ആർക്കും പദവികൾ കിട്ടില്ലെന്നും അദ്ദേഹത്തിന്റെ വരവ് അണികൾക്ക് ആവേശം ഉണ്ടാക്കുമെന്നും ആന്റണി വ്യക്തമാക്കി. ആദ്യകാലത്ത് പിണക്കമുണ്ടായി. എന്നാൽ ആ പരിഭവങ്ങള്‍ പിന്നീട് പറഞ്ഞുതീര്‍ത്തു. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട സമയത്ത് ഒരു ആഘാതമായിരുന്നു. അക്കാലത്ത് അദ്ദേഹത്തോട് ചെറിയ പരിഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഏതാനും നാളുകൾക്കകം അതുമാറി. പിന്നീട് ചെറിയാൻ തന്നെ വീട്ടിൽ വന്ന് കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറിയാനുമായി മഞ്ഞുരുക്കം 17വർത്തിനുമുമ്പേ കഴിഞ്ഞതാണ്. ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. കഴിഞ്ഞ 20 വർഷം സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും സിപിഎം പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ലെന്നും ചെറിയാൻ ഒറ്റ പാർട്ടിക്കൊടിയേ പിടിച്ചുള്ളൂവെന്നും ആന്റണി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.