തിരുവനന്തപുരം: ഐകെജി സെന്ററിലെ പല രഹസ്യങ്ങളും അറിയാമെന്ന് ചെറിയാന്‍ ഫിലിപ്പ്. 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ബദല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്നും ചെറിയാന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് തന്നെ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. സ്ഥിരമായി കുറെ ആളുകള്‍ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. എന്നാല്‍ ഇന്നതില്‍ മാറ്റമുണ്ടായി. താന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചു വരവിന് സാഹചര്യം ഒരുക്കിയതെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാല്‍ താന്‍ ശത്രുവായി മാറും. എന്നാല്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയവര്‍ അനുഭവിച്ചിട്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാല്‍ അതൊന്നും പുറത്തു പറയില്ല. പക്ഷെ സിപിഎമ്മില്‍ തനിക്ക് ശത്രുക്കളില്ല. ഖാദിയെന്ന പേരില്‍ വില്‍ക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോര്‍ഡില്‍ പോയിരുന്നെങ്കില്‍ വിജിലന്‍സ് കേസില്‍ പെടുമായിരുന്നുവെന്നും ചെറിയാന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും എന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് തിരികെ വന്നത്. തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. അതില്ലാതെ തനിക്ക് വളര്‍ച്ചയുണ്ടാകില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുമ്പ് ഇടത് സഹയാത്രികനെന്ന നിലയില്‍ കോണ്‍ഗ്രസിനെതിരെ പലതും പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.