പാലാ പ്രവാസി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കപ്പെട്ടു

പാലാ  പ്രവാസി അപ്പോസ്റ്റലേറ്റിന്റെ   നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കപ്പെട്ടു

പാലാ: പാലാ രൂപത പ്രവാസി   അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ ജി സി സി രാജ്യങ്ങളിലെ പ്രവാസികളുടെ സംഗമം ഇന്ന് നടന്നു. സൂം വഴി നടന്ന സമ്മേളനത്തിൽ ജി സി സി രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.  മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും മറ്റ് വൈദികരും പ്രവാസികളെ അഭിസംബോധന ചെയ്യുകയും സ്നേഹ സന്ദേശം പകരുകയും ചെയ്തു.

സൗദി ടീമിന്റെ പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ, പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ സ്വാഗതം ആശംസിച്ചു.  റെവ ഡോ ജോസഫ്  തടത്തിൽ ആമുഖ സന്ദേശം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. . ഭാരത സഭയിൽ നിന്നും ആദ്യമായിട്ടാണ് ഒരു രൂപതാ വൈദികൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കപ്പെടുന്നത് . പാലാ രൂപതയിൽപ്പെട്ട രാമപുരം കുഞ്ഞച്ചനാണ് ഈ ഒരു ഗണത്തിലേക്ക് ഉയർത്തപ്പെട്ട വ്യക്തി. 

സമ്മേളനം ഉദ്‌ഘാടനം  ചെയ്ത  മാർ ജോസഫ് കല്ലറങ്ങാട്ട്   ദൈവം പ്രത്യേകമായി തെരഞ്ഞെടുത്ത ജനമാണ് പാലായിലെ ജനങ്ങൾ എന്ന് അഭിപ്രായപ്പെട്ടു. പ്രവാസികളാണെങ്കിലും  രൂപതയുടെ പ്രവർത്തനങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണമെന്നും എല്ലാവരും ഒരു മനസ്സോടെ രൂപതയോടു ചേർന്ന് നിൽക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു .പരസ്പരം ബലപ്പെടുവാനും ബലപ്പെടുത്തുവാനും പ്രവാസിക്കൂട്ടായ്മ സഹായകമാകുവാൻ അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു. ഫാ ജോണി ലോനിസ് ഓ എഫ് എം Cap,  എസ്.എം.സി.എ.കുവൈറ്റ് പ്രസിഡൻ്റ് ബിജോയി സ്കറിയാ പാലക്കുന്നേൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. 'പ്രവാസികളും കുടുംബാരോഗ്യവും' എന്ന വിഷയത്തെ ആസ്‌പദമാക്കി   റവ ഫാ എബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ നേതൃത്വത്തിൽ വെബിനാർ നടത്തപ്പെട്ടു. ചേർപ്പുങ്കൽ മെഡി സിറ്റി ആശപത്രിയുടെ പ്രവർത്തനങ്ങളെപ്പറ്റിയും ഡയറക്ടർ സ്ഥാനം വഹിക്കുന്ന  അദ്ദേഹം വിവരിച്ചു. ഫാ സിറിൽ തയ്യിൽ മോഡറേറ്റർ ആയിരുന്നു.ജനറൽ കോഓർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി നടത്തിയ നന്ദി പ്രകാശനത്തോട് കൂടി സമ്മേളനം പര്യവസാനിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളുടെ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി. നൂറുകണക്കിന് ആൾക്കാരുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട ഈ വെബ്ബിനാർ ഒരു വൻ വിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.