ഇരുപത്തിയഞ്ചിന്റെ നിറവില്‍ 'കടുക് '

ഇരുപത്തിയഞ്ചിന്റെ നിറവില്‍ 'കടുക് '

തൃശൂര്‍: 'കടുക്' വെബ് സീരിസിന്റെ ഇരുപത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തൃശൂര്‍ അതിരൂപതയിലെ മുന്ന് പുരോഹിതന്‍മാര്‍ ചേര്‍ന്ന് ഒരുക്കുന്ന സീരീസ് ആണ് കടുക്. തൃശൂര്‍ രുപതയുടെ യു ട്യൂബ് ചാനലായ മീഡിയ കത്തോലിക്കയിലൂടെ യാണ് ഒരോ പതിപ്പുകളും ആസ്വാദകരിലേക്ക് എത്തുന്നത്.

മഹത്തായ സന്ദേശങ്ങളുമായി എല്ലാ വെള്ളിയാഴ്ചയും പുറത്തിറങ്ങിയ കടുക് അനേകര്‍ ഹൃദയത്തില്‍ ഏറ്റിക്കഴിഞ്ഞു. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് തിരുവചന ചിന്തകളുമായി കടുക് സീരീസ് പടര്‍ന്നു കയറിയിരിക്കുകയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള വരെ കടുകിലെ കൊച്ചു കൊച്ചു ചിന്തകള്‍ സ്വാധീനിച്ചു.

ഇപ്പോള്‍ കടുക് മാസത്തില്‍ ഒരു തവണയായി അവസാന വെള്ളിയാഴ്ചയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. കടുകിന് പിന്നില്‍ ചൂലിശ്ശേരി ഇടവക വികാരിയും തൃശൂര്‍ കലാസദന്റെ സെക്രട്ടറിയുമായ ഫാദര്‍ ഫിജോ ആലപ്പാടനും, നെല്ലിക്കുന്ന് ഇടവക അസി. വികാരി ഫാദര്‍ പ്രതിഷ് കല്ലറക്കലും, എറവ് ഇടവക അസി. വികാരി ഫാദര്‍ ഗ്രിജോ വിന്‍സെന്റ് മുരിങ്ങാത്തേരിയുമാണ്.

കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡ് 2021ല്‍ നേടിയ കടുകിന്റെ ശില്‍പികളായ പുരോഹിതര്‍ കടുകിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് ചെറിയ കാര്യമല്ല. കാലടി സര്‍വ്വകലാശാലയില്‍ നിന്നും എം.എ തിയ്യറ്ററില്‍ നിന്നും ഒന്നാം റാങ്കോടെ പാസായ ഫാദര്‍ ഫിജോ ആലപ്പാടനാണ് കഥയും, തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫാദര്‍ പ്രതീഷ് കല്ലറക്കയ്ക്കലാണ് ക്യാമറയും എഡിറ്റിങ്ങും. ഫാദര്‍ ഗ്രിജോ മുരിങ്ങാത്തേരി സംഗീതവും ചെയ്യുന്ന കടുക് സീരിസിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതും ഇവര്‍ തന്നെയാണ്.

സോഷ്യല്‍ മീഡിയ രംഗങ്ങളിലെ ചതിക്കുഴികളില്‍ പെട്ടു പോകുന്ന യുവജനങ്ങളെ കടുക് സീരിസ് കഥകള്‍ നേര്‍വഴിക്ക് നടത്തട്ടെ എന്നാണ് പിന്നണി പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ പരമ്പരയിലെ ഇരുപത്തിയഞ്ചാം പതിപ്പായ 'അപ്പാപ്പന്‍ ' ഇന്ന് പുറത്തിറങ്ങി.

ഇരുപത്തിയഞ്ചാം പതിപ്പിന്റെ (അപ്പാപ്പന്‍) ലിങ്ക്  https://youtu.be/-WZ1w_lvpo0


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.