വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങളില്‍ പലതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. ഇപ്പോഴിതാ അത്തരം ഭക്ഷണസാധനങ്ങളില്‍ പലതിലും ചേര്‍ക്കുന്ന മായം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. പ്ലാസ്റ്റിക്കിനെ മൃദുവാക്കാന്‍ ഉപയോഗിക്കുന്ന ഫാലേറ്റ്‌സ് എന്ന കെമിക്കലിന്റെ സാന്നിധ്യം വന്‍കിട ബ്രാന്‍ഡുകളുടെ ബര്‍ഗര്‍, പിസ, ചിക്കന്‍ വിഭവങ്ങള്‍ പോലുള്ളവയില്‍ കണ്ടെത്തിയെന്നാണ് പുതിയ പഠനം. അമേരിക്കയിലെ പ്രശസ്ത ഭക്ഷണ ശൃംഖലകളായ മക്‌ഡൊണാള്‍ഡ്‌സ്, പിസാ ഹട്ട്, ബര്‍ഗര്‍ കിങ്, ടാകോ ബെല്‍, ചിപോടെല്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
ഫ്രൈസ്, ചിക്കന്‍ നഗെറ്റ്‌സ്, ചിക്കന്‍ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ഗവേഷകര്‍ പരിശോധനക്കായി ശേഖരിച്ചത്. ഇവയില്‍ എണ്‍പതു ശതമാനത്തോളം ഭക്ഷണത്തിലും ഡിഎന്‍ബിപി എന്ന ഫാലേറ്റ് കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. എഴുപതു ശതമാനത്തോളം ഡിഇഎച്ച്പി എന്ന ഫാതലേറ്റും കണ്ടെത്തുകയുണ്ടായി.
ചിക്കന്‍ ബരിറ്റോസ്, ചീസ് ബര്‍?ഗര്‍ തുടങ്ങിയവയില്‍ കൂടിയ അളവിലും ചീസ് ബര്‍?ഗറില്‍ കുറഞ്ഞ അളവിലുമാണ് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തില്‍ പറയുന്നു. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ഡിറ്റര്‍ജന്റ്, ഡിസ്‌പോസിബിള്‍ ?ഗ്ലൗവ്‌സ്, ഫുഡ് പാക്കേജുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കാന്‍ ഉപയോ?ഗിക്കുന്നവയാണ് ഫാലേറ്റുകള്‍. പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നവയാണ് ഇവ. പ്രത്യുപാദനത്തെ ബാധിക്കുന്നതു കൂടാതെ ആസ്ത്മ, തലച്ചോറ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളും ഈ കെമിക്കല്‍ മൂലം ഉണ്ടായേക്കാമെന്ന് പഠനത്തില്‍ പറയുന്നു.
ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാല, സൗത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബോസ്റ്റണ്‍ സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാല തുടങ്ങിയവയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ജേര്‍ണല്‍ ഓഫ് എക്‌സ്‌പോഷര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എപിഡെമിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നഗരത്തില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ മാത്രമാണ് പഠനത്തിനായെടുത്തിരുന്നത്. എങ്കിലും മിക്ക റെസ്റ്ററന്റ് ശൃംഖലകളുടെയും ഭക്ഷ്യ നിര്‍മാണ രീതി ഒരേ രീതിയില്‍ ആയതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.