ജമ്മു കശ്മീരില്‍ സ്ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സ്ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രജൗരിയില്‍ നൗഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് രണ്ട് സൈനികര്‍ക്ക് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഒരു ഓഫീസറും സൈനികനുമാണ്​ കൊല്ലപ്പെട്ടത്​. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ്​ അപകടത്തില്‍പ്പെട്ടത്​. പരിക്കേറ്റവരെ ആര്‍മി ആശുപത്രിയിലേക്ക്​ മാറ്റി. ഇതില്‍ രണ്ട്​ പേരുടെ നില ഗുരുതരമാണ്​.

അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേര്‍ക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും സ്ഫോടനം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.