വിമത പോരാളികള്‍ക്കെതിരെ 'ആയുധമെടുക്കൂ': പൗരന്മാരോട് എത്യോപ്യന്‍ പ്രധാനമന്ത്രി

വിമത പോരാളികള്‍ക്കെതിരെ 'ആയുധമെടുക്കൂ': പൗരന്മാരോട് എത്യോപ്യന്‍ പ്രധാനമന്ത്രി

ആഡിസ് അബാബ: മുന്നേറുന്ന വിമത പോരാളികളെ തടയാന്‍ 'ആയുധമെടുക്കൂ' എന്ന് പൗരന്മാരോട് ആവശ്യപ്പെട്ട് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്.വടക്കന്‍ ടിഗ്രേ സംസ്ഥാനത്ത് നിന്നുള്ള വിമതര്‍ സമീപത്തുള്ള അംഹാര പ്രദേശത്തെ കൂടുതല്‍ പട്ടണങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് മുഖ്യ ഭരണാധികാരി ഫേസ്ബുക്കിലൂടെ ഈ ആഹ്വാനം മുന്നോട്ടുവച്ചത്.

എത്യോപ്യയിലെ പല മേഖലകളിലും ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം അതിരൂക്ഷ മാനുഷിക പ്രതിസന്ധിയായി മാറിയതോടെ യു.എസ് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായിട്ടില്ല. വടക്കന്‍ മേഖലയുടെ ഉപരോധം തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് (ടിപിഎല്‍എഫ്) പറയുന്നു.

അതേസമയം, വിമതരുടെ മുന്നേറ്റം രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അബി അഹമ്മദ് പറഞ്ഞു.'എല്ലാ ആയുധങ്ങളും ശക്തിയും ഉപയോഗിച്ച് സംഘടിക്കുക, തീവ്രവാദികളായ ടിപിഎല്‍എഫിനെ തടയാനും മറിച്ചിടാനും കുഴിച്ചിടാനും ഏതെങ്കിലും നിയമപരമായ മാര്‍ഗ്ഗത്തിലൂടെ നീങ്ങുക '- എന്നിങ്ങനെയാണ് ആഡിസ് സ്റ്റാന്‍ഡേര്‍ഡ് ന്യൂസ് സൈറ്റിലെ വിവര്‍ത്തനമനുസരിച്ച് പൗരന്മാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. 2019 ലെ ലോകസമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് അബി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.