മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ പ്രതിഷേധം നവംബര്‍ ഒമ്പതിന്

മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ പ്രതിഷേധം നവംബര്‍ ഒമ്പതിന്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുന്നു.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒമ്പതിന്് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമിയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുമുള്ള വെള്ളം ഉപയോഗപ്പെടുത്തുന്ന തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ച ഡിഎംകെ സര്‍ക്കാരിനെതിരെയാണ് പ്രതിഷേധമെന്ന് പ്രസ്താവനിയില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കയ്‌ക്കൊടുവില്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് ജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു. ആദ്യം മൂന്ന് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് വിട്ടുവെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന് ജലം പുറത്തേക്ക് വിട്ടിരുന്നു. എന്നാല്‍ ഇന്ന് മൂന്ന് ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.