ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു: ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേര്‍ക്ക് പുരസ്‌കാരം

ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു: ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേര്‍ക്ക് പുരസ്‌കാരം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ്, ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്‌കാരം ഈ മാസം സമ്മാനിക്കും.

പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും അവാര്‍ഡ് ജേതാക്കളായി.

ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.

ഖേല്‍രത്ന പുരസ്‌കാര ജേതാക്കള്‍- നീരജ് ചോപ്ര (ജാവലിന്‍ ത്രോ), രവി കുമാര്‍ (ഗുസ്തി), വ്ലിന (ബോക്സിങ്), പി.ആര്‍.ശ്രീജേഷ് (ഹോക്കി) അവാനി ലേഖര (പാരാ ഷൂട്ടിങ്), സുമിത് അന്റില്‍ (പാരാ അത്ലറ്റിക്സ്) പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റണ്‍), കൃഷ്ണ നഗര്‍ (പാരാ ബാഡ്മിന്റണ്‍) മനീഷ് നര്‍വാള്‍ (പാരാ ഷൂട്ടിങ്), മിതാലി രാജ് (ക്രിക്കറ്റ്), സുനില്‍ ഛേത്രി (ഫുട്ബോള്‍), മന്‍പ്രീത് സിങ് (ഹോക്കി).



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.