തിരുവനന്തപുരം: ഇന്ധന വില വര്‍ധന പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നുവെന്ന പരാതിയുമായി ബിജെപി. സംസ്ഥാന നേതൃയോഗത്തിലാണ് ഭാരവാഹികളുടെ പരാതി. പ്രവര്‍ത്തനത്തിന് ഇറങ്ങുന്നിടത്തൊക്കെ പ്രതിരോധമായി ഇന്ധനവില വര്‍ധന ജനങ്ങള്‍ ഉയര്‍ത്തുന്നു എന്നും യോഗത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ പരാതി.
വില വര്‍ധന താല്‍ക്കാലികമാണെന്നും ഉടനെ പരിഹാരം കാണുമെന്നും സന്തോഷ് മറുപടി നല്‍കി. കൂടാതെ കേരള ബിജെപിയില്‍ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നന്നാക്കാനെന്ന പേരില്‍ നേതൃത്വത്തിനെതിരെ പ്രസ്താവനകളും സമൂഹ മാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധിച്ചിട്ടു കാര്യമില്ല. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും മാസത്തിന്റെ അവസാനയാഴ്ച എല്ലാ നേതാക്കളും ബൂത്തുകളില്‍ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.