ഒറ്റ മത്സ്യത്തെ വിറ്റ് 36 ലക്ഷം രൂപ നേടി ബികാഷും സംഘവും

ഒറ്റ മത്സ്യത്തെ വിറ്റ് 36 ലക്ഷം രൂപ നേടി ബികാഷും സംഘവും

കൊല്‍ക്കത്ത: വലയില്‍ കുടുങ്ങിയ ഏഴടി നീളമുള്ള ടെലിയ ഭോല എന്ന ഒറ്റ മത്സ്യത്തെ വിറ്റ് ലക്ഷാധിപതിയായിരിക്കുകയാണ് മത്സ്യത്തൊഴിലാളിയായ ബികാഷ് ബര്‍മന്‍. 75 കിലോഗ്രാമിനു മുകളില്‍ ഭാരമുണ്ടായിരുന്ന മത്സ്യത്തെ കിലോയ്ക്ക് 49,300 രൂപയ്ക്കാണ് വിറ്റത്.

പശ്ചിമബംഗാളിലെ സുന്ദര്‍ബനിലുള്ള മത്സ്യത്തൊഴിലാളിയാണ് ബികാഷ്. മീന്‍പിടിക്കാനിറങ്ങിയപ്പോള്‍ വലയില്‍ കാര്യമായൊന്നു കിട്ടാഞ്ഞതിനാല്‍ നിരാശയിലായിരുന്നു ബികാഷ്. എന്നാല്‍ പെട്ടെന്നാണ് വലയില്‍ വലിയ ഒരു മീന്‍ കുടുങ്ങിയത്. വലിച്ചുനോക്കിയപ്പോള്‍ ടെലിയ ഭോല ഇനത്തില്‍പ്പെട്ട വമ്പൻ മത്സ്യത്തെക്കണ്ട് ബികാഷും കൂട്ടരും ആശ്ചര്യപ്പെട്ടു.

ടെലിയ ഭോല മത്സ്യങ്ങളെ സാധാരണയായി ലഭിക്കാറുണ്ടെങ്കിലും ഇത്രവലിയ ഒന്ന് വലയില്‍ കുടുങ്ങുന്നത് അത്യപൂര്‍വമാണ്. അതുകൊണ്ടുതന്നെ മീനുമായി കരയിലെത്താന്‍ കഠിനപരിശ്രമം തന്നെ വേണ്ടിവന്നു. ടെലിയ ഭോല മത്സ്യത്തിന്റെ മാംസം ഭക്ഷണത്തിനായി എടുക്കുന്നതിന് പുറമേ ഇവയുടെ വയറ്റില്‍ നിന്നും ശേഖരിക്കുന്ന ചില വസ്തുക്കള്‍ മരുന്നു നിര്‍മാണത്തിനായും ഉപയോഗിക്കാറുണ്ട്.

അതുകൊണ്ടാണ് ഇവയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറെ. കൊല്‍ക്കത്തയിലെ കെഎംപി എന്ന സംഘടനയാണ് മീന്‍ സ്വന്തമാക്കിയത്. ഒറ്റ മീനിന്റെ വില്‍പനയിലൂടെ 36 ലക്ഷം രൂപയാണ് ബികാഷിനും സംഘത്തിനും ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.